Thursday, October 31, 2013

വരുന്നു വീണ്ടും പ്രോഫ്കോൻ

അസ്സലാമുഅലൈക്കും
വരുന്നു വീണ്ടും പ്രോഫ്കോൻ ഇന്ഷാ അള്ളാഹു  ..ഇസ്ലാഹി വിദ്യാർത്ഥികളുടെ കർമ സരണികളിൽ ഇനി വിശ്രമമില്ലാത്ത നാളുകൾ...18 ആമത് പ്രോഫ്കോൻ  ഇസ്ലാഹി സംഘടന ശേഷി നന്നേ കുറവായ പത്തനംതിട്ടയുടെ വിരിമാറിൽ ആണ് MSM ഒരുക്കാൻ ഉധേശികുന്നത്...ലക്‌ഷ്യം ധീനിന്റെയും  ഇസ്ലാഹിന്റെയും ഈ വെളിച്ചം ഇനിയും എത്തിയിടില്ലാത്ത ഇത്തരം പ്രദേശങ്ങളിൽ എത്തിക്കാൻ കര്മോത്സുകരായ MSM പ്രവർത്തകർ അണിയിചോരുകുന്ന കര്മ്മ പദ്ധതികളുടെ പരിസമാപ്തി കുറിച്ച് 2014 ഫെബ്രുവരി 7,8,9 തിയതികളിലായി പ്രോഫ്കോൻ നടക്കുകയാണ് .പ്രാര്തിക്കാനും പ്രവര്തിക്കാനും നാം മറക്കാതിരിക്കുക ...
അതെ ക്യാമ്പസുകളുടെ അകത്തളങ്ങളിൽ കഞ്ജാവു  അടിച്ചും മദ്യത്തിൽ അഴിഞാടിയും കഴിയുന്ന ,ഇതൊക്കെയാണ് ജീവിതത്തിന്റെ ആസ്വാധനങ്ങൾ എന്ന് കരുതുന്ന ,അല്ലാഹുവിനെ അറിയാത്ത ,രസൂലിന്റെ മാര്ഗത്തെ അറിയാത്ത ,ആ റസൂൽ പഠിപിച്ച ധീനും അതിന്റെ ലക്ഷ്യമായ പരലോകത്തെയും അറിയാത്ത അനേകായിരങ്ങൾക്ക് ഈ സത്യാ സന്ദേശത്തെ പകര്ന്നു നൽകാൻ അതിനു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ,നാളെ രബ്ബിനോട് മറുപടി പറയാൻ ..പുതിയ വാധായങ്ങൾ തുറന്നു ,ഇസ്ലാഹിന്റെ വെളിച്ചം എത്താത്ത മുഴുവൻ ക്യാമ്പസിലും MSM കയറി ചെല്ലുകയാണ് ..ഇസ്ലാഹി പ്രസ്ഥാനത്തിന് സംഘടന ശേഷിയും ആൾ ബലവും കുറഞ്ഞ ഒരു പ്രദേശം ആയിട്ട് കൂടി ഈ സ്ഥലത്തെയും അവിടുത്തെ പോരായ്മകളെയും MSM നെജ്ജിലെറ്റിയത് വലിയ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടാണ്‌ ...നമ്മളില്ല എങ്കിൽ പ്രബോധനം എത്താത്ത ,ജീവിത ലക്ഷ്യത്തെ തിരിച്ചറിയാതെ പോകുന്ന ആ ക്യാമ്പസുകളിലെ അകത്തളങ്ങളിൽ തൗഹീധിന്റെ സുന്നതിന്റെ,ഇസ്ലാമിക ജീവിത ശൈലിയുടെ പ്രതിഭകളെ വാർത്തെടുക്കുക.MSM നട്ടുവളർത്തിയ ഈ വൃക്ഷങ്ങൾ നാളെ വളര്ന്നു പുഷ്പിച്ചും ,കായ്ച്ചും ,തണലേകിയും മറ്റൊരു സമൂഹത്തിനു മുതൽ കൂട്ടാവുമ്പോൾ   അതിലൂടെ കിട്ടുന്ന എന്നെന്നും അവശേഷിക്കുന്ന സ്വര്ഗത്തിലെ അനുഭൂതികളിൽ ,ഞങ്ങള്ക്ക് കിട്ടുന്ന അല്ലാഹുവിന്റെ വാഗ്ദാനം ചെയ്യപെട്ട വിഭവങ്ങൾ....അത് മാത്രമാണ് ലക്‌ഷ്യം ...
നവോധാനതിന്റെ പുതിയ ഒരു ആണ്ടിലേക്ക് ഈ കൈത്തിരി ഏറ്റു വാങ്ങുമ്പോൾ അർപിക്കപെട്ട വിശ്വാസവും കര്മ്മ പദ്ധതികളും വിജയത്തിലെത്താൻ കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് തേടുക ...
അതുകൊണ്ട് ഒരു കുട്ടിക്ക് പോലും നമ്മുടെ ആധാര്ഷവും ഇസ്ലാമിന്റെ വെളിച്ചവും കിട്ടാതെ പോയിക്കൂടാ...കർമ്മ-പ്രയോഗിക മണ്ഡലത്തിൽ ഒരാൾ പോലും തളരാതെ നെജ്ജിലെറ്റുക നാം ...വരുന്ന 18 ആമത് പ്രോഫ്കോനിനെ..ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഒരു ക്യാമ്പസിൽ നമ്മുടെ ലഖുലേഖ കാത്തിരിക്കുന്ന ,നമ്മുടെ cd കേൾക്കേണ്ട,നമ്മുടെ ഒരു സംസാരം -ഒരുപക്ഷെ വായിൽ നിന്നുയരുന്ന പുകച്ചുരുളുകളെയും മനസ്സിൽ നിന്നുയരുന്ന പുക ചുരുളുകളെയും ഒരു പോലെ നീക്കം ചെയ്തേക്കാവുന്ന ആ ഒരു കുട്ടി ......അല്ല ...നാളെ നിങ്ങള്ക്ക് പകരം പ്രോഫ്കോൻ സങ്കെടുപ്പികേണ്ട ആ കുട്ടി ....അതിലും ഉപരിയായി പരലോകത്തെ നിന്റെ സമ്പാദ്യം..... കാത്തിരിക്കുന്നു നിന്നെ എങ്ങോ?! എവിടെയോ ?!...അവനെ കണ്ടെത്തി പരിവർത്തനത്തിന്റെ വിത്തുകൾ അവന്റെ ഹൃദയത്തിൽ കോറിയിടാൻ ഒരുങ്ങുക ...നമ്മിലൂടെ ,നമ്മുടെ പ്രോഫ്കോനിലൂടെ ഇസ്ലാഹി കർമ്മ യൌവനത്തിന്റെ ഈ പ്രസരിപ്പ് അല്ലാഹുവിന്റെ ഈ ധീനിന്റെ ഉന്നതിക്കും പ്രബോധനത്തിനും ഉപയോഗിക്കുക ....എന്നെകൊണ്ട്‌ കഴിയും പോലെ പ്രവര്തിക്കാൻ ഞാൻ ഒരുക്കമാണ് ...അല്ല ...നമ്മൾ ഒരുക്കമാണ് ...ഇല്ലേ .....നമ്മൾ ഒരുക്കമല്ലേ ......???? അതെ എന്നാ ഉത്തരമാണ് എങ്കിൽ കാലചക്രം തിരിയുമ്പോൾ നമ്മളുടെ ഈ ലോക വാസത്തിന്റെഅന്ത്യം കുറിക്കും മുമ്പ് പ്രവര്ത്തിക്കുക ...അല്ലാഹു അനുഗ്രഹിക്കട്ടെ

Download Profcon Face Book Cover Page



PROFCON Announcing Conferece



SCHOOL MEET @ KARAPPARAMBA


PROFCON-2014


Monday, October 28, 2013

School Meet @ Feroke



Highsec @ Thodupuzha


സാങ്കേതിക വിദ്യ ഗുണപരമായി ഉപയോഗപ്പെടുത്തണം-എം.എസ്.എം

*സാങ്കേതിക വിദ്യ ഗുണപരമായി ഉപയോഗപ്പെടുത്തണം** -**എം.എസ്.എം***

          തിരൂര്‍ : ആധുനിക സാങ്കേതിക വിദ്യ ഗുണാത്മകമായി ഉപയോഗപ്പെടുത്താന്‍
വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന്  എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ “
ഗ്യാലപ്പ്” മെഗാ ക്വിസ്സ് മല്‍സരം  അഭിപ്രായപ്പെട്ടു. മത്സരങ്ങളും  പഠന
രംഗത്തെ വെല്ലുവിളികളും  നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സജ്ജരാകണം.
രാജ്യത്തിന്റെ നന്മയ്ക്ക് സാമൂഹിക പ്രതിബന്ധതയോടെ ക്രിയാത്മകമായി ഇടപെടാനും,
പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.

         സോഷ്യല്‍ മീഡിയ വഴിയുള്ള തെരെഞ്ഞെടുപ്പ്  പ്രചരണത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
സ്വാഗതാര്‍ഹമാണ്. ഇന്റര്‍ നെറ്റ് വഴി അശ്ലീലതകള്‍ക്കും, വ്യക്തിഹത്യകള്‍ക്കും
കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍  കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും
സംഗമം ആവശ്യപ്പെട്ടു. നവംബര്‍  പത്തിന് കാരന്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തുന്ന “ഹൈസെക്” ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി
സമ്മേളനത്തിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്.   എം.എസ്.എം സംസ്ഥാന
ജനറല്‍ സെക്രട്ടറി സി.എം അബ്ദുള്‍ ഖാലിഖ് ഉദ്ഘാടനം ചെയ്തു. ചെന്നെ ഐ.ഐ.ടി
നാലാം വര്‍ഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അജ്മല്‍ സി
ക്വിസ്സിന് നേതൃത്വം നല്‍കി. എം.എസ്.എം ജില്ലാ പ്രസിഡന്റ് നൗഷാദ് എ അധ്യക്ഷത
വഹിച്ചു. നബീര്‍ രണ്ടത്താണി ഹൈസക്കിന്റെ സന്ദേശം കൈമാറി

                വിജയികള്‍ : ഒന്നാം സ്ഥാനം മാത്യു ജോണ്‍, ഷെബീര്‍ അഹമ്മദ്
(നവാമുകുന്ദ ഹയര്‍   സെക്കന്ററി സ്കൂള്‍, തിരുന്നാവായ). രണ്ടാം സ്ഥാനം
:മുഹമ്മദ് റാഷിദ്. കെ, ഫസീഹ് പി.ഒ,(ജി.എച്ച്.എസ്.എസ് തിരൂര്‍),
മൂന്നാം സ്ഥാനം :ശുഹൈബ്. കെ, ഫസല്‍ റഹ്മാന്‍ പി (എസ്.എം.എം.എച്ച്.എസ്.എസ്
രായിരമംഗലം താനൂര്‍). യാസിര്‍ ചെമ്പ്ര, ജാഫര്‍ പകര, സ്വാലിഹ് ഇബ്രാഹിം,
എന്‍.സാലിം, ഫഹദ് വി, നസീഫ് കെ, ഫലാഹ് പി, സല്‍മാന്‍. പി, ജലീല്‍ പി.കെ, നഹീം
ടി. ഒ, റഷീദ്  എം.സി.സി , നാസര്‍ തിരൂര്‍, ഹാസില്‍. കെ, മുഹ്സിന്‍ പി, ഹാഫിസ്
കെ, എന്നിവര്‍ നേതൃത്വം നല്‍കി.



Thursday, October 24, 2013

ഹൈ സെക് പ്രക്യാപന സമ്മേളനം -@തളിപ്പറമ്പ


MSM STATE COUNCIL @ VYTHIRI



SCHOOL MEET @ THIRURANGADI


ഒതായി ബാല സമ്മേളനം

ഒതായി സലഫി നഗറില്‍ നടന്ന എടവണ്ണ ഏരിയാ മുജാഹിദ് സമ്മേളനത്തിലെ ബാല സമ്മേളനം എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു

Wednesday, October 23, 2013

ISCON-PROGRAMME NOTICE




Malappuram E- High Sec Prakyapana sammelanam@ Areacode


ലാസ്റ്റ് ബെല്ലിനു മുന്പ് -CRE ലഘുലേഖ


Eid Kiswa @ Malappuram West


District Delegates Meet-Calicut South


ILLUMINA-BOOK LET


District Delegates Meet-Malappuram W


Gallop @ Malappuram West


ഹൈസക്ക് ജില്ലാ ഹയര്‍ സെക്കണ്റ്ററി വിദ്യാര്‍ത്ഥി സമ്മേളനത്തിണ്‌റ്റെ പ്രഖ്യാപന സമ്മേളനം

തിരൂര്‍ : മതം സുരക്ഷയാണ് എന്ന മുജാഹിദ് കാമ്പയ്‌നിണ്‌റ്റെ ഭാഗമായി എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹൈസക്ക് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍ 10 നു കാരത്തൂറ് ഖത്തര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.. ഹൈസക്ക് ജില്ലാ ഹയര്‍ സെക്കണ്റ്ററി വിദ്യാര്‍ത്ഥി സമ്മേളനത്തിണ്‌റ്റെ പ്രഖ്യാപന സമ്മേളനം കാരത്തൂറ് ഖത്തര്‍ ഓഡിറ്റോറിയത്തില്‍ എം എസ് എം സംസ്ഥാന പ്രസിഡണ്റ്റ് ടി കെ ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്തു. താനൂറ്! ഗവ: കോളേജ് സ്‌പെഷല്‍ ഓഫീസര്‍ വി പി ബാബു സാര്‍ , എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം അബ്ദുല്‍ ഖാലിക്ക്, ജില്ല ദഅ്‌വാ സമിതി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, ഐ എസ് എം ജില്ലാ പ്രസിഡണ്റ്റ് ഡോ സി എം ഷാനവാസ്, ഐ എസ് എം ജില്ലാ അസി: സെക്രട്ടറി സി റാഫി സലഫി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുഎം എസ് എം ജില്ലാ പ്രസിഡണ്റ്റ് നൌഷാദ് എ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഫലാഹ് പി കെ , സി യാസര്‍ സ്വലാഹി, , മുന്‍ഷിറലി എം , നസീഫ് കെ , സാലിഹ് ഇബ്‌റാഹീം, സാലിം കറുമണ്ണില്‍, പി കെ അബ്ദുല്‍ ജലീല്‍, എന്‍ ജാഫര്‍ പകര, തുടങ്ങിയവര്‍ സംസാരിച്ചു. -

Monday, October 21, 2013

HIGHSEC-MEETS

MALAPPURAM (W)
MALAPPURAM (E)
3)Thrissur
Calicut South
KOLLAM

KANNOOR

IDUKKI